ഓണത്തിനൊരു കല്യാണ സ്റ്റൈൽ കാബേജ് തോരനായാലോ...

27 AUGUST 2024

NEETHU VIJAYAN

കല്ല്യാണ സദ്യയിൽ വിളമ്പുന്ന കാബേജ് തോരൻ്റെ രുചി നമുക്കെല്ലാവർക്കും വളരെ ഇഷ്ടമാണ്. അതൊന്ന് വീട്ടിൽ തയാറാക്കിയാലോ.

കല്ല്യാണ സദ്യ

Pic Credit: INSTAGRAM

കാബേജ് - 300 ഗ്രാം, ചെറിയ ഉള്ളി – 10 എണ്ണം,  ഇഞ്ചി -  ഒരു ചെറിയ കഷ്ണം, പച്ചമുളക് - 2 എണ്ണം, കറിവേപ്പില - 2 തണ്ട്.

ചേരുവകൾ

നാളികേരം ചിരകിയത് - 1/2 കപ്പ്, ഉപ്പ് -1 ടീസ്പൂൺ, മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ,  വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ, കടുക് - 3/4 ടീസ്പൂൺ,  ഉഴുന്ന് പരിപ്പ് - 3/4 ടീസ്പൂൺ, വറ്റൽ മുളക് - 2 എണ്ണം

നാളികേരം...

  കാബേജ് നല്ലതുപോലെ ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ച് ചേർക്കുക.

ചതച്ച് ചേർക്കുക   

ശേഷം ഒരു തണ്ട് കറിവേപ്പിലയും നാളികേരം ചിരകിയതും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

ആവശ്യത്തിന്

ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.

മൂപ്പിക്കുക

അതിലേക്ക് കാബേജ് ചേർത്ത് ഇടത്തരം തീയിൽ 7 മുതൽ 10 മിനിട്ടു വരെ തുറന്നു വെച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.

വേവിക്കുക

Next:ഉണക്കമുന്തിരിയിട്ട് പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?