29 OCTOBER 2024
NEETHU VIJAYAN
കുടിക്കാനും അച്ചാറായും വീട്ടിലെ ക്ലീനിങ് ഏജൻ്റ് ആയുമൊക്കെ മലയാളിയുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ് ചെറുനാരങ്ങ.
Image Credit: Freepik
എന്നാൽ ചെറുനാരങ്ങ ഉപയോഗിച്ച് കഴിയുമ്പോൾ തൊലി വലിച്ചെറിയുന്നതാണ് നമ്മുടെ ശീലം. ഇനി ആ രീതി ഒഴിവാക്കാം.
നമുക്കറിയാത്ത പല ഗുണങ്ങളും ചെറുനാരങ്ങയുടെ തൊലിക്കുണ്ട്. ചെറുനാരങ്ങയുടെ തൊലിയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.
നാരങ്ങാതൊലി നന്നായി കഴുകിയ ശേഷം ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, ചായയിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
ചെറുനാരങ്ങയുടെ തൊലി സാലഡുകളിലും സൂപ്പുകളിലുമൊക്കെ ചേർക്കാൻ നല്ലതാണ്. ഇത് കുറച്ച് കേക്കിൽ ചേർത്താൽ നല്ലതാണ്.
മീനോ ചിക്കനോ വെളുത്തുള്ളിയോ സവാളയോ ഒക്കെ ക്ലീനാക്കിയ ശേഷം കൈയിലെ ഗന്ധം കളയാൻ നാരങ്ങാതൊലി ഉപയോഗിക്കാം
നാരങ്ങ പിഴിഞ്ഞ ശേഷം ബാക്കിയുള്ള തൊണ്ട് കൊണ്ട് കൈയിൽ നന്നായി മസാജ് ചെയ്താൽ മീൻ മണം മാറ്റാൻ കഴിയും
Next: ചുണ്ടിലെ കറുപ്പ് മറയ്ക്കാൻ പാടുപെടുന്നുണ്ടോ? ഇതാ ചില പൊടിക്കൈകൾ