11 SEPTEMBER 2024
NEETHU VIJAYAN
വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷപ്പെടാൻ നമ്മൾ എപ്പോഴും ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ.
Pic Credit: Getty Images
എന്നാൽ വേനൽ ചൂടിൽ ഒന്ന് കൂളാകാൻ തണ്ണിമത്തനെക്കാൾ ഫലപ്രദമായ മറ്റൊരു പഴവർഗമാണ് തൈക്കുമ്പളം.
ചൂടുകാലത്ത് റഫ്രിജറേറ്ററിലെ പോലെ ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന ഒന്നാണ് തൈക്കുമ്പളം.
തണ്ണിമത്തൻ പോലെ തന്നെ ഇതിലും 95 ശതമാനവും വെള്ളമായതിനാൽ ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു.
പ്രോട്ടീൻ, പൊട്ടാസ്യം തുടങ്ങിയവരുടെ കലവറ കൂടിയായ തൈക്കുമ്പളത്തെ അമൃതഫലം എന്നും വിളിക്കാറുണ്ട്.
സമ്മർദ്ദം കുറയ്ക്കുക, ഹൃദ്രോഗം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടുക തുടങ്ങിയ ഗുണങ്ങളുമുണ്ട്
തൈക്കുമ്പളത്തിൽ ബീറ്റാ-കെരാറ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു.
Next: വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്! കാരണം ഇതാണ്.