3 NOVEMBER 2024
NEETHU VIJAYAN
ആത്തച്ചക്ക, സീതപ്പഴം എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഈ പഴം രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും കേമനാണ്.
Image Credit: Freepik
വിറ്റാമിനുകൾ, ധാതുക്കൾ, അയൺ, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് സീതപ്പഴം.
വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിൻറെ പ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്.
സീതപ്പഴത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയതിനാൽ ഇവ വിളർച്ചയുള്ളവർക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ്.
ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ഇവ ക്രമപ്പെടുത്തുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിനും ഇത് നല്ലതാണ്.
ഫൈബർ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനപ്രവർത്തനങ്ങൾ സുഗമമാക്കാനും നിങ്ങളെ സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
Next:കറിവേപ്പില വെള്ളം കുടിച്ചാൽ