3 DECEMBER 2024
NEETHU VIJAYAN
വെളുത്തുള്ളിയുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്.
Image Credit: Freepik
എന്നാൽ കറുത്ത വെളുത്തുള്ളിയെക്കുറിച്ച് നിങ്ങൾക്കറിയാമോ? പൊതുവെ അത്ര സുപരിചിതമല്ലാത്ത ഒന്നാണ് ബ്ലാക്ക് ഗാർളിക്.
നിയന്ത്രിതമായ ഉയർന്ന താപനിലയിൽ ആഴ്ചകളോളം സൂക്ഷിച്ച് വച്ച് തയ്യാറാക്കുന്ന ഒന്നാണ് ബ്ലാക്ക് ഗാർളിക്.
ഫെർമെന്റേഷൻ പ്രക്രിയക്ക് ശേഷം വെളുത്തുള്ളിയുടെ നിറം കറുപ്പാകുകയും മൃദുലമായ രൂപത്തിൽ ലഭിക്കുകയും ചെയ്യും.
ചെറിയൊരു മധുരവും അൽപം പുളിയും നിറഞ്ഞ രുചിയാണ് ഈ കറുത്ത വെളുത്തുള്ളിക്ക്.
കറുത്ത വെളുത്തുള്ള ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
അർജിനൈൻ, ട്രിപ്റ്റോഫാൻ എന്നിവയുൾപ്പെടെ 18 അവശ്യ അമിനോ ആസിഡുകൾ കറുത്ത വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.
Next കാത്സ്യത്തിൻറെ കുറവുണ്ടോ? ഡയറ്റിൽ ഇത് ഉൾപ്പെടുത്തു