മുട്ട കൂടുതൽ വെന്താൽ  പ്രശ്നമോ?

29 OCTOBER 2024

ASWATHY BALACHANDRAN

മുട്ട ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നതുമാണ്.

മുട്ട

Pic Credit:  Freepik

എന്നാല്‍ മുട്ടയിലെ കൊളസ്ട്രോള്‍ അത്ര അപകടമല്ലെങ്കിലും പാചകം ചെയ്യുന്ന രീതി പാളിയാല്‍ പ്രശ്‌നമാകും.

കൊളസ്ട്രോള്‍

മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കുമെന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ രോഗികളില്‍ അത് അപകടമുണ്ടാക്കുകയും ചെയ്യും. 

പോഷകമൂല്യം

മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. 

ഓക്‌സിസ്റ്ററോള്‍

ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.

ഹൃദ്രോഗ സാധ്യത

ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും.

രക്തധമനി

Next:   ദഹനപ്രശ്നമുണ്ടോ... പുതിന ചായ ബെസ്റ്റാ