20 JULY 2024
NEETHU VIJAYAN
ചുവന്ന ആപ്പിളിനെപ്പോലെ ആരോഗ്യഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. എന്നാൽ ഗ്രീൻ ആപ്പിൾ ചിലർക്ക് ഏറെ ഗുണം ചെയ്യും.
Pic Credit: INSTAGRAM
വൈറ്റമിൻ എ, സി, കെ, പൊട്ടാസ്യം, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഗ്രീൻ ആപ്പിളിലുണ്ട്.
Pic Credit: FREEPIK
ഗ്രീൻ ആപ്പിളിൽ എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു.
Pic Credit: FREEPIK
ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാൻ മികച്ചൊരു പഴമാണ് ഗ്രീൻ ആപ്പിൾ
Pic Credit: FREEPIK
പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാവുന്ന പഴമാണ് ഇത്. ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറച്ചേ ഉള്ളൂ. നാരുകൾ ധാരാളം ഉണ്ടുതാനും.
Pic Credit: FREEPIK
ഫ്ലേവനോയ്ഡുകൾ ധാരാളമുള്ള ഗ്രീൻ ആപ്പിൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു.
Pic Credit: FREEPIK
പൊട്ടാസ്യം, ജീവകം കെ, കാൽസ്യം ഇവയടങ്ങിയ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സ്ത്രീകൾക്കും ഏറെ നല്ലതാണ്.
Pic Credit: FREEPIK
ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സഹായകമാകും.
Pic Credit: FREEPIK
Next: ’’അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ; നീ അത് പൂർത്തിയാക്കി, ഞങ്ങൾക്ക് അഭിമാനം തോന്നുന്നു’’