31 OCTOBER 2024
NEETHU VIJAYAN
ഒരു ദിവസം കുറഞ്ഞത് ഒരു ആപ്പിളെങ്കിലും കഴിക്കണമെന്നാണ് പറയുന്നത്. വിപണിയിൽ ചുവന്ന ആപ്പിളും ഗ്രീൻ ആപ്പിളും ലഭിക്കും.
Image Credit: Freepik
ചുവന്ന ആപ്പിളിനെപ്പോലെ ആരോഗ്യ ഗുണമുള്ളതാണ് ഗ്രീൻ ആപ്പിളും. പക്ഷേ ഗ്രീൻ ആപ്പിൾ ചിലർക്ക് ഏറെ ഗുണം ചെയ്യും.
വൈറ്റമിൻ എ, സി, കെ, പൊട്ടാസ്യം, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
ഗ്രീൻ ആപ്പിളിൽ എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ ഉണ്ട്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ ഇവ സഹായിക്കുന്നു.
ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ നല്ല മാർഗമാണ് ഗ്രീൻ ആപ്പിൾ. ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാനും ഇത് നല്ലതാണ്.
പൊട്ടാസ്യം, ജീവകം കെ, കാൽസ്യം ഇവയടങ്ങിയ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സ്ത്രീകൾക്കും വളരെ നല്ലതാണ്.
ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സഹായകമാകും.
ദിവസവും ഒരു ഗ്രീൻ ആപ്പിളോ ഒരു ഗ്ലാസ്സ് ഗ്രീൻ ആപ്പിൾ ജ്യൂസോ കുടിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ളവരാക്കുന്നു.
Next: ആർത്തവ വേദന കുറയ്ക്കാൻ ഫ്‌ളാക്‌സ് സീഡ് ഇങ്ങനെ ഉപയോഗിക്കൂ