കറ്റാർവാഴ ചർമ്മത്തിലും മുടിയിലും പുരട്ടുന്നവരാണ് അധികവും. എന്നാൽ, പുറമേക്കുള്ള ഉപയോഗത്തിന് മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങളും കറ്റാർവാഴ നൽകുന്നു. 

കറ്റാർവാഴ

Image Courtesy: Getty Images/PTI

കറ്റാർവാഴയെടുത്ത് സ്പൂണോ കത്തിയോ ഉപയോഗിച്ച് തൊലി കളഞ്ഞ ശേഷം ഉള്ളിലെ ജെൽ എടുക്കുക. ഈ ജെല്ലിലേക്ക് രണ്ടു ചെറിയ കഷ്ണം ഇഞ്ചി, അര ടീസ്പൂൺ ചെറുനാരങ്ങാ നീര്, കുറച്ച് വെള്ളവും ചേർത്ത് മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം തേൻ അല്ലെങ്കിൽ പഞ്ചസാര ചേർത്ത് കുടിക്കാവുന്നതാണ്. ഇവയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കറ്റാർവാഴ ജ്യൂസ്

കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ഫൈബർ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

വിറ്റാമിൻ സിയാൽ സമ്പന്നമായ കറ്റാർവാഴ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗപ്രതിരോധശേഷി

കറ്റാർവാഴയുടെ ആന്റി-ബാക്റ്റീരിയൽ ഗുണങ്ങൾ വായുടെ ആരോഗ്യത്തിനും ദന്തസംരക്ഷണത്തിനും ഗുണം ചെയ്യും.

ദന്താരോഗ്യം 

വിറ്റാമിൻ ഇ ധാരാളം അടങ്ങിയ കറ്റാർവാഴ ചർമ്മത്തിലെ ചുളിവുകൾ അകറ്റി തിളക്കം നൽകാൻ സഹായിക്കുന്നു.

ചർമ്മ സംരക്ഷണം

മുടി വളരാനും, മുടി കൊഴിച്ചിൽ തടയാനും, മുടിയെ തിളക്കമുള്ളതും മൃദുവുമാക്കാനും സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ.

മുടിയുടെ ആരോഗ്യം

NEXT: ജീരക വെള്ളം  കുടിക്കുന്നവർ അറിഞ്ഞിരിക്കാൻ