ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനും തത്വ ചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയം നേടാനുള്ള വിവിധ മാർഗങ്ങളെ കുറിച്ച് ചാണക്യൻ തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.
ജീവിതത്തിൽ നിന്ന് ചില വ്യക്തികളെ ഒഴിവാക്കണമെന്ന് ചാണക്യൻ പറയുന്നു. അല്ലെങ്കിൽ ഭാവിയിൽ അത് നിങ്ങൾക്ക് ദോഷം ചെയ്യും.
ഒരു വ്യക്തി ഒരിക്കലും വിഡ്ഢികളുടെ കൂട്ടത്തിൽ നിൽക്കരുത്. അവരെ ഉടൻ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ അപകടമാണെന്നും ചാണക്യൻ പറയുന്നു.
അത്തരം ആളുകൾക്ക് വേണ്ടി സമയം പാഴാക്കി കളയരുത്. അവർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ നിങ്ങളെയും ബാധിക്കും.
എല്ലാത്തിലും തെറ്റുകൾ മാത്രം കണ്ടെത്തുന്ന ശീലമുള്ളവരെ അടുപ്പിക്കരുത്. അവരെ ഉപേക്ഷിക്കണമെന്ന് ചാണക്യൻ പറയുന്നു.
നിങ്ങളെ അംഗീകരിക്കാതെയോ ബഹുമാനിക്കാതെയോ ബുദ്ധിമുട്ടിക്കുന്ന സ്ത്രീകളിൽ നിന്ന് അകലം പാലിക്കണമെന്ന് ചാണക്യൻ പറയുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.