3 April 2025
Nithya Vinu
Pic Credit: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു മൗര്യ രാജവംശത്തിലെ രാഷ്ട്രീയ ഗുരുവായിരുന്ന ആചാര്യ ചാണക്യൻ.
ജീവിതത്തിൽ സാമ്പത്തിക വിജയം നേടുന്നതിന് വേണ്ടിയുള്ള ചില പോംവഴികൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.
അർഹതയില്ലാത്തവർക്ക് ഒരിക്കലും നിങ്ങളുടെ പണം നൽകരുതെന്ന് ചാണക്യൻ പറയുന്നു. പണം കൈകാര്യം ചെയ്യുന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ സമ്പത്ത് വർധിക്കുന്നത്.
ശരിയായ രീതിയിൽ മാത്രമേ പണം സമ്പാദിക്കാവൂ. തെറ്റായ രീതിയിൽ സമ്പാദിക്കുന്ന പണം കുറച്ച് കാലം മാത്രമേ നിലനിൽക്കുകയുള്ളൂ.
കഠിനധ്വാനവും അർപ്പണബോധവും ഒരുവനെ സമ്പന്നതയിലേക്ക് നയിക്കുന്നുവെന്ന് ചാണക്യൻ പറയുന്നു. കഠിനധ്വാനികൾക്ക് പണത്തിന് കുറവുണ്ടാകില്ല. കൂടുതൽ ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം പറയുന്നു.
ആരോടും നിങ്ങളുടെ ആസ്തി വെളിപ്പെടുത്തരുതെന്ന് ചാണക്യൻ പറയുന്നു. കാരണം, മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്തേക്കാം.
പണം സമ്പാദിക്കുന്നതിനോടൊപ്പം തന്നെ നിക്ഷേപത്തിനും പ്രാധാന്യം നൽകുക. അമിതമായി ചെലവാക്കാതെ ഭാവിക്കായി കരുതുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല