ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ വിജയിക്കാൻ സഹായിക്കുന്ന ചില ചാണക്യതന്ത്രങ്ങളെ പരിചയപ്പെടാം.
അർപ്പണബോധമില്ലാത്ത ഒരു വ്യക്തിക്ക് ഒരിക്കലും ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ലെന്ന് ചാണക്യൻ പറയുന്നു.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ അവരവരുടെ ജോലിയിൽ അച്ചടക്കം പുലർത്തണം. അല്ലാത്ത പക്ഷം പരാജയമായിരിക്കും ഫലം.
മനുഷ്യന്റെ യഥാർത്ഥ സുഹൃത്ത് അവന്റെ അറിവാണ്. പുസ്തകജ്ഞാനമായാലും ജോലികള്‍ ചെയ്യുന്നതിലൂടെ നേടിയ അറിവായാലും അത് പാഴാകില്ല.
കഴിഞ്ഞതിനെ പറ്റി ചിന്തിച്ച് വിഷമിക്കുന്നത് വിജയത്തിന് തടസ്സമാണ്. ഭാവി മനസ്സിൽ കണ്ട് പ്രവർത്തിക്കുക. സമയം പാഴാക്കരുതെന്ന് ചാണക്യൻ പറയുന്നു.
ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, നിങ്ങളുടേതില്‍ നിന്ന് മാത്രമല്ല, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നുകൂടി പഠിക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
ഏതൊരവസ്ഥയിലും ആത്മാഭിമാനം കാക്കണം. എങ്കിൽ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കൂ.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.