ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ പ്രജോയജനപ്പെടുന്ന നിരവധി തന്ത്രങ്ങൾ അദ്ദേഹം നൽകിട്ടുണ്ട്.
ഒരു വ്യക്തിക്ക് ദരിദ്രനായി ജനിച്ചാലും പണക്കാരനാകാൻ സാധിക്കും. സാമ്പത്തിക അച്ചടക്കം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാക്കുന്നു.
സാമ്പത്തിക രംഗത്ത് വിജയം നേടാൻ സഹായിക്കുന്ന വിവിധ മാർഗങ്ങളെ പറ്റി ചാണക്യൻ തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നു.
സാമ്പത്തിക വളർച്ചയ്ക്ക് തന്ത്രപരമായ പദ്ധതികൾ ആസൂത്രണം ചെയ്യണം. അപകടസാധ്യതകള്‍ വിലയിരുത്തി, വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കുക.
സാമ്പത്തികമായി വളരുന്നതിന് വിദ്യാഭ്യാസം അല്ലെങ്കിൽ അറിവ് അനിവാര്യമാണ്. വിവേകത്തോടെ നിക്ഷേപങ്ങൾ നടത്താനും അവസരങ്ങൾ പ്രജോയജനപ്പെടുത്താനും അത് സഹായിക്കും.
ഒരു വ്യക്തി വരുമാനത്തിനനുസരിച്ച് ജീവിക്കണമെന്നും അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും ചാണക്യൻ പറയുന്നു.
നാളത്തേക്കായി കരുതുന്നത് ശീലമാക്കുക. കിട്ടുന്ന വരുമാനമെല്ലാം ധൂർത്തടിക്കരുതെന്നും ഭാവിക്കായി സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല