ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകളും തന്ത്രങ്ങളും പിന്തുടരുന്നവർ അനേകരാണ്.
ജീവിതത്തിൽ പലപ്പോഴും ശത്രുക്കളെ നേരിടേണ്ടി വന്നേക്കും. ശക്തനായ എതിരാളികളെ തകർക്കാൻ സഹായിക്കുന്ന ചില തന്ത്രങ്ങളെ കുറിച്ച് ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.
ശത്രുവിനെ നേരിടാനുള്ള ആദ്യപടി അവരെ വിശദമായി മനസ്സിലാക്കുക എന്നതാണ്. അവരുടെ കഴിവുകളും ദൗർബല്യങ്ങളും ഒരുപോലെ അറിയുക.
എതിരാളികളെ നേരിടുന്നതിന് മുമ്പ് സ്വയം തയ്യാറെടുക്കണം. അതിനായി സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് അതിന് മൂർച്ച കൂട്ടുക.
ശത്രുവിനെ എതിർക്കാൻ അനുയോജ്യമായ സമയത്തിനും സന്ദർഭത്തിനും ക്ഷമയോടെ കാത്തിരിക്കുക. എടുത്ത് ചാടി ഒന്നും ചെയ്യരുത്.
ശത്രുപക്ഷത്ത് അംഗബലം കൂടുതലാണെങ്കിൽ അവരെ ഒരുമിച്ച് നേരിടുന്നത് മണ്ടത്തരമാണ്. അവരെ ഭിന്നിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് ചാണക്യൻ പറയുന്നു.
ശത്രുവിനെ പരാജയപ്പെടുത്താൻ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നത് നല്ലതാണ്. നമ്മെ പിന്തുണയ്ക്കുന്നവരുമായി കൂട്ട്കെട്ട് ഉണ്ടാക്കാവുന്നതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.