ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു കൗടില്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ വിജയിക്കാൻ ഒരു വ്യക്തിക്ക് ചില ഗുണങ്ങൾ ഉണ്ടായിരിക്കണമെന്ന് ചാണക്യൻ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.
ഒരു വ്യക്തിക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ അവൻ എത്ര വലിയ പ്രശ്നത്തെയും നേരിടുമെന്നും അവനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും ചാണക്യൻ പറയുന്നു.
പുസ്തകത്തിലൂടെയോ, മറ്റ് പ്രവൃത്തിയിലൂടെയോ ലഭിക്കുന്ന അറിവ് ഒരിക്കലും പാഴാക്കരുത്. അറിവുള്ളവനെ തോൽപ്പിക്കാനാവില്ല.
കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ളവന് ഒന്നും അസാധ്യമല്ല. അവൻ ജീവിതത്തിൽ എപ്പോഴും വിജയിക്കുന്നുവെന്ന് ചാണക്യൻ പറയുന്നു.
സാമ്പത്തിക അച്ചടക്കത്തിലൂടെ, ശരിയായ രീതിയിൽ പണം സമ്പാദിക്കണമെന്ന് ചാണക്യൻ പറയുന്നു. പണമുള്ളവന് ലോകത്തെ നിയന്ത്രിക്കാൻ കഴിയും.
രഹസ്യങ്ങൾ ആരോടും വെളിപ്പെടുത്തരുതെന്ന് ചാണക്യൻ പറയുന്നു. ലക്ഷ്യം കാണുന്നത് വരെ നിങ്ങളുടെ പദ്ധതികൾ ആരോടും പറയരുത്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല