4 April 2025
Nithya Vinu
Pic Credit: Pinterest
350-275 ബിസിഇ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ചില സാഹചര്യങ്ങളിൽ നിശബ്ദതയെ വിജയത്തിന് വേണ്ടിയുള്ള ശക്തമായ ആയുധമാക്കി മാറ്റാമെന്ന് ചാണക്യൻ പറയുന്നു. തന്റെ ചാണക്യ പരാമർശിക്കുന്നുണ്ട്.
മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് കോപം. ദേഷ്യത്താൽ നിയന്ത്രണം നഷ്ടപ്പെട്ടവർക്ക് മുന്നിൽ മൗനം പാലിക്കുക. അല്ലെങ്കിൽ കൂടുതൽ പ്രശ്നത്തിന് കാരണമാകും.
വ്യക്തി ജീവിതത്തിൽ ആയാലും തൊഴിൽ മേഖലയിലായാലും, ആളുകൾ പരദൂഷണം പറയുമ്പോൾ അവരോടൊപ്പം കൂടരുത്. അത്തരം സാഹചര്യങ്ങളിൽ നിശബ്ദത പാലിക്കണം.
വേദനിക്കുന്നവരുടെ അടുത്ത് നിശബ്ദത പാലിക്കണമെന്ന് ചാണക്യൻ പറയുന്നു. അവിടെ നിങ്ങളുടെ വാക്കുകളേക്കാൾ സാമീപ്യമാണ് ആവശ്യം.
നമുക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ച് ഒന്നും പറയരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. തെറ്റായ കാര്യങ്ങൾ പറയുന്നതിനെക്കാൾ നിശബ്ദത പാലിക്കുന്നതാണ് നല്ലത്.
മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ ഒന്നും പറയരുത്. അത്തരം സാഹചര്യങ്ങളിൽ നിശബ്ദത പാലിക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല