പണ്ഡിതൻ, രാഷ്ട്രതന്ത്രജ്ഞൻ, നയതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ആചാര്യ ചാണക്യൻ.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം നേടാനുള്ള നിരവധി തന്ത്രങ്ങൾ ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നു.
ദൈവം ഒന്നിനെയും വെറുടെ സൃഷ്ടിച്ചിട്ടില്ലെന്ന് ചാണക്യൻ പറയുന്നു. മൃഗങ്ങൾക്ക് പോലും അതിന്റേതായ ഗുണങ്ങളുണ്ട്.
ജീവിതത്തിൽ ഒരു വ്യക്തിക്ക് വിജയിക്കണമെങ്കിൽ കഴുതയിൽ നിന്ന് ചില ഗുണങ്ങൾ പഠിക്കണമെന്ന് ചാണക്യൻ പറയുന്നു.
കഴുത വളരെ ക്ഷീണിതനായാൽ പോലും ഭാരം ചുമക്കുന്നത് പോലെ മനുഷ്യൻ അലസത ഒഴിവാക്കണം. മടിക്കാതെ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവനാണ് വിജയം നേടുന്നത്.
ഏത് കാലാവസ്ഥയിലും, സാഹചര്യത്തിലും കഴുത തന്റെ ജോലി ചെയ്യുന്നത് പോലെ മനുഷ്യനും എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യണം.
കഴുത എവിടെയും സംതൃപ്തിയോടെ മേയുന്നതുപോലെ, ബുദ്ധിമാനായ ഒരു വ്യക്തി എപ്പോഴും സംതൃപ്തനായിരിക്കണമെന്ന് ആചാര്യ ചാണക്യൻ പറഞ്ഞിട്ടുണ്ട്.
ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ടീവി-9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല