ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തെ സംബന്ധിക്കുന്ന വിവിധ കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.
എത്ര ശ്രമിച്ചാലും ചില കാര്യങ്ങളെ ജീവിതത്തിൽ മാറ്റാൻ കഴിയില്ലെന്നും അത് നിങ്ങളുടെ വിധിയാണെന്നും ചാണക്യൻ പറയുന്നു.
തന്റെ മുന്‍ജന്മത്തില്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് ചാണക്യൻ പറയുന്നു.
ഒരു വ്യക്തി എത്ര കാലം ജീവിക്കുമെന്ന് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെ നിശ്ചയിക്കുന്നു. അതൊരിക്കലും മാറ്റാൻ കഴിയില്ല.
ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് വിധിയിൽ ഉള്ളതെങ്കിൽ ആഗ്രഹിച്ചാലും അത് മാറ്റാന്‍ കഴിയില്ല.
ഒരായുസ്സിൽ എത്ര അറിവ് നേരത്തെ നിശ്ചയിച്ചിരിക്കുന്നു. അതിനനുസരിച്ചാകും ഒരു വ്യക്തിയുടെ വിദ്യാഭ്യാസമെന്ന് ചാണക്യൻ പറയുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.