12 April 2025
Nithya V
Image Courtesy: Pinterest
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തൾക്ക് ഇന്നും ആരാധകർ ഏറെയാണ്.
പവിത്രവും പാവനവുമായ ബന്ധമാണ് ദാമ്പത്യമെന്ന് ചാണക്യൻ പറയുന്നു. എന്നാൽ ചില കാരണങ്ങളാൽ ദാമ്പത്യ ജീവിതം പരാജയമാകാം.
പുരുഷൻ തന്റെ ഭാര്യയെ, മറന്ന് വഞ്ചിച്ച് അന്യ സ്ത്രീയെ ഇഷ്ടപ്പെടുന്നതിന് ചില കാരണങ്ങളുണ്ടെന്ന് ചാണക്യ നീതിയിൽ പറയുന്നു.
ചെറുപ്രായത്തിലെ വിവാഹം വിവാഹേതര ബന്ധങ്ങളിലെ പ്രധാന കാരണമാകാം. ജീവിതം കുറച്ചും കൂടി പോകുമ്പോൾ ഭാര്യ നിങ്ങൾക്ക് ചേർന്നതല്ലെന്ന ചിന്ത വരുന്നു.
ശാരീരിക അസംതൃപ്തിയാണ് മറ്റൊരു കാരണം. മനസ്സ് കൊണ്ടും വാക്കുകൾ കൊണ്ടും പങ്കാളികൾ പരസ്പരം മനസ്സിലാക്കത്തതും തകർച്ചയിലേക്ക് നയിക്കും.
ഭാര്യയുടെ സൗന്ദര്യത്തെയും വിദ്യാഭ്യാസത്തെയും സ്നേഹത്തെയും വില കുറച്ച് കാണുന്നത് വിവാഹേതര ബന്ധങ്ങൾക്ക് വഴിയൊരുക്കുന്നു.
നിങ്ങളെ സ്നേഹിക്കുന്ന കരുതുന്ന ഭാര്യയെ മറന്ന് മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നത് നിങ്ങൾക്ക് ദോഷം ചെയ്യുമെന്ന് ചാണക്യൻ പറയുന്നു.
പരസ്പര സമർപ്പണവും, വിശ്വാസവും, സ്നേഹവും, വിജയകരമായ ലൈംഗിക ജീവിതവും ദാമ്പത്യ ജീവിതത്തിൽ പ്രധാനമാണെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.