ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. കൂടാതെ അദ്ദേഹം ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു.
വിജയകരമായ ജീവിതത്തിന് മനുഷ്യർ എപ്രകാരം ജീവിക്കണമെന്ന് അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.
ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സന്തുഷ്ടകരമായ ബന്ധത്തെ പറ്റിയും ചാണക്യ നീതിയിൽ പറയുന്നു. ചില ഗുണങ്ങളുള്ള ഭാര്യ ഭർത്താവിന്റെ അനു ഗ്രഹമാണെന്ന് അദ്ദേഹം പറയുന്നു.
നിങ്ങളുടെ ഭാര്യക്ക് ഈ ഗുണങ്ങളുണ്ടെങ്കിൽ, നിങ്ങളുടെ ജീവിതം സന്തോഷകരമാകുമെന്ന് ചാണക്യൻ പറയുന്നു. ജീവിതത്തിൽ ഒരിക്കലും നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകില്ല.
ഭർത്താവിന്റെ വിജയത്തിൽ സന്തോഷിക്കുകയും ദുഖങ്ങളിൽ സാന്ത്വനിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന ഭാര്യ ഭർത്താവിന്റെ ഐശ്വര്യമാണ്.
പ്രതിസന്ധി ഘട്ടങ്ങളിലും സ്വയം നിയന്ത്രിച്ച് ക്ഷമയോടെ പ്രശ്നം കൈകാര്യം ചെയ്യുന്ന ഭാര്യ ഭർത്താവിന്റെ അനു ഗ്രഹമാണ്.
പരസ്പരം ബഹുമാനിക്കുന്ന പങ്കാളിയെയാണ് ഭർത്താവ് ആ ഗ്രഹിക്കുന്നത്. വിശ്വാസവും സ്നേഹവും ദാമ്പത്യ ജീവിതത്തിൽ പ്രധാനമാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല