ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയാൽ മാത്രം വിവാഹം

21 April 2025

Nithya V

Pic Credit: Freepik

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഇന്നും ആരാധകറേറയാണ്.

ചാണക്യൻ

മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്. അവ പിന്തുടരുന്നവർ ഒരിടത്തും പരാജയപ്പെടില്ല.

ചാണക്യനീതി

പവിത്രവും പാവനവുമായ ബന്ധമാണ് വിവാഹം. വിവാഹജീവിതം മനോഹരമാക്കാനുള്ള നിരവധി തന്ത്രങ്ങൾ ചാണക്യൻ നൽകുന്നു.

വിവാഹം

വിവാഹത്തിന് മുമ്പ് മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണമെന്നും അല്ലെങ്കിൽ ദോഷമാണെന്നും അദ്ദേഹം പറയുന്നു. അവ ഏതെല്ലാമാണെന്ന് നോക്കാം.

ചോദ്യങ്ങൾ

വിവാഹത്തിന് മുമ്പ് നിങ്ങളുടെ ഭാവി പങ്കാളിയുടെ പ്രായം അറിഞ്ഞിരിക്കണം. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ വളരെയധികം പ്രായ വ്യത്യാസമുണ്ടെങ്കിൽ പ്രശ്നമാണ്.

പ്രായം

വിവാഹത്തിന് മുമ്പ് ജീവിത പങ്കാളിയുടെ ആരോ​ഗ്യസ്ഥിതി അറിഞ്ഞിരിക്കണം. ​ഗുരുതര അസുഖമുണ്ടോ ഇല്ലെയോ എന്ന് ഉറപ്പ് വരുത്തണം.

ആരോഗ്യം

ഭാവി ജീവിത പങ്കാളിക്ക് മുമ്പ് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നറിയണം. ഭൂതകാലം ഉപേക്ഷിച്ച് പുതിയ ജീവിതം ആരംഭിക്കാന്‍ സമ്മതിക്കുന്നുവെങ്കില്‍ മാത്രം വിവാഹം നടത്തുക.

മുൻ ബന്ധം

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം