ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഇന്നും ആരാധകറേറയാണ്.

ചാണക്യൻ

ഒരു വ്യക്തിയുടെ ജീവിതത്തിൽ സു​ഹൃത്തുക്കൾക്ക് വളരെയധികം സ്ഥാനമുണ്ട്. എല്ലാ അവസ്ഥയിലും കൂടെ നിൽക്കുന്ന സുഹൃത്തിനെയാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്.

സുഹൃത്ത്

എന്നാൽ ചില വ്യക്തികളെ ഒരിക്കലും വിശ്വസിക്കരുതെന്നും അവർ കൂടെ നിന്ന് ചതിക്കുമെന്നും ചാണക്യ നീതിയിൽ പറയുന്നു.

ചാണക്യനീതി

സ്വാർത്ഥരായ സുഹൃത്തുക്കളെ ഒപ്പം കൂട്ടരുത്. അവർ സ്വന്തം കാര്യം നേടാനായി നിങ്ങളെ ചതിക്കാനും മടിക്കില്ലെന്ന് ചാണക്യൻ പറയുന്നു.

സ്വാർത്ഥർ

നിങ്ങളുടെ സമ്പത്ത് കണ്ട് ഒപ്പം കൂടുന്നവരെ വിശ്വസിക്കരുത്. അവർ നിങ്ങളുടെ സമ്പത്തെല്ലാം ഇല്ലാതാകുമ്പോൾ വിട്ട്പോകും.

സമ്പത്ത്

നല്ല സമയത്ത് എന്ന പോലെ മോശം സമയത്തും ഒപ്പം നിൽക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്. മോശം സാഹചര്യങ്ങളിൽ നിങ്ങളെ ഉപേക്ഷിക്കുന്നവരെ അവ​ഗണിക്കണം.

മോശം സമയം

അത്യാ​ഗ്ര​ഹിയായ ഒരാളെ വിശ്വസിക്കരുത്. അവരുടെ നേട്ടത്തിനായി ആരെയും വഞ്ചിക്കാന്‍ അവർ മുതിരുമെന്ന് ചാണക്യൻ പറയുന്നു.

അത്യാഗ്രഹി

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം