ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ തത്വങ്ങൾക്കും തന്ത്രങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്.

ചാണക്യൻ

ജീവിതത്തിലെ വിവിധ മേഖലകളെ കുറിച്ചുള്ള കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.

ചാണക്യ നീതി

അതിഥി ദേവോ ഭവ എന്നതാണ് ഭാരതീയ സംസ്കാരം. വീട്ടിൽ വരുന്ന അതിഥിയോട് എങ്ങനെ പെരുമാറണമെന്ന് ചാണക്യൻ പറയുന്നു.

അതിഥി

ഹിന്ദുമതം അനുസരിച്ച് അതിഥികൾ ദൈവത്തിന് തുല്യമാണ്. അവരോട് നല്ല രീതിയിൽ പെരുമാറേണ്ടതുണ്ട്. വീട്ടിൽ വരുന്ന അതിഥികളെ ബഹുമാനിക്കണമെന്ന് ചാണക്യൻ പറയുന്നു.

ദൈവതുല്യം

അതിഥിയെ നല്ല രീതിയിൽ സത്കരിക്കണം. വീട്ടിൽ വരുന്നവർക്ക് ഭക്ഷണം കൊടുക്കാൻ മടിക്കരുതെന്ന് ചാണക്യൻ പറയുന്നു.

ഭക്ഷണം

അതിഥിയെ പരി​ഗണിക്കാതെ ഭക്ഷണം കഴിക്കുന്ന വീട്ടുടമസ്ഥനെ ചണ്ഡാളൻ എന്ന് വിളിക്കണമെന്നാണ് ചാണക്യൻ പറയുന്നത്.

ചണ്ഡാളൻ

വീട്ടിൽ വരുന്ന അതിഥികളെ സേവിക്കണമെന്നും അദ്ദേഹം പറയുന്നു. സേവിക്കാതെ ആരെങ്കിലും അതിഥിയെ പറഞ്ഞ് വിട്ടാൽ വേദപ്രകാരം വലിയ തെറ്റാണ്.

സേവിക്കുക

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം