ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ വിജയം നേടാൻ നിങ്ങളെ സഹായിക്കുന്ന ധാരാളം തന്ത്രങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.
നിങ്ങളുടെ ജീവിതത്തിൽ ആരോടും പറയാൻ പാടില്ലാത്ത ചില രഹസ്യങ്ങൾ ഉണ്ടെന്ന് ചാണക്യൻ പറയുന്നു. ഈ രഹസ്യങ്ങൾ പരസ്യമാക്കുന്നത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും.
നിങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ മറ്റൊരാളോട് വെളിപ്പെടുത്തരുത്. സ്വയം പരിഹാരം കണ്ടെത്തുക. നിങ്ങളുടെ ബന്ധത്തിലെ വിള്ളലുകൾ മറ്റൊരാൾ ദുരുപയോഗം ചെയ്തേക്കാം.
നിങ്ങളുടെ ബലഹീനത മറ്റൊരാളുമായി പങ്ക് വയ്ക്കരുത്. എതിരാളികൾ നിങ്ങൾക്കെതിരെയുള്ള ആയുധമാക്കി അവയെ ഉപയോഗിക്കും.
പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് ചാണക്യൻ പറയുന്നു. മറ്റുള്ളവർ നിങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ ഇത് കാരണമാകും.
സ്ത്രീയോ പുരുഷനോ സ്വന്തം പങ്കാളിയെ കുറിച്ച് മറ്റുള്ളവരോട് മോശമായ കാര്യങ്ങള്‍ ഒരിക്കലും പറയരുതെന്ന് ചാണക്യന്‍ പറയുന്നു. വീട്ടിലെ കാര്യങ്ങൾ വീടിനുള്ളിൽ തന്നെ ഒതുങ്ങണം.
ഈ വാർത്ത പൊതുവായ വിവരങ്ങളുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ന്യൂസ് ഇവ സ്ഥിരീകരിക്കുന്നില്ല.