ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചാണക്യ നീതിയിൽ വിവിധ കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്.
ഒരിക്കലും അബദ്ധത്തിൽ പോലും ചവിട്ടാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് ചാണക്യ നീതിയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഏഴ് കാര്യങ്ങളെ ചവിട്ടുന്നത് ജീവിതത്തിൽ ദോഷം ചെയ്യുമെന്ന് ചാണക്യ നീതി ശാസ്ത്രത്തിന്റെ ഏഴാം അധ്യായത്തിൽ പരാമർശിക്കുന്നു.
അഗ്നി, പശു, ബ്രാഹ്മണൻ, വൃദ്ധൻ, ഗുരു, ശിശു, കന്യകയായ പെൺകുട്ടി എന്നിവരെ ഒരിക്കലും ചവിട്ടരുതെന്ന് ചാണക്യൻ പറയുന്നു.
ഗ്രന്ഥകളിൽ അഗ്നിയെ ദേവനായി കണക്കാക്കുന്നു. ഹിന്ദു മതത്തിൽ അഗ്നിയെ പവിത്രമായി കാണുന്നു. കൂടാതെ തീയിൽ ചവിട്ടുന്നത് അപകടവുമാണ്.
പശുവിനെ ചവിട്ടുന്നത് മഹാപാപമാണ്. അങ്ങനെയുള്ളവർ വേരോടെ നശിക്കപ്പെടുമെന്ന് ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പറയുന്നു.
ഗുരു, ബ്രാഹ്മണനും വൃദ്ധരും ബഹുമാന്യരും ആരാധ്യരുമാണെന്ന് ചാണക്യൻ പറയുന്നു. അവരെ ചവിട്ടുന്നത് നിങ്ങളെ നശിപ്പിക്കും.
കന്യകയായ പെൺകുട്ടികളോടും ബഹുമാനം വേണമെന്ന് ചാണക്യൻ പറയുന്നു. അവരെ ചവിട്ടുന്നത് കൊടിയ പാപമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.