ചാണക്യനെ കുറിച്ച് കേട്ടിട്ടില്ലാത്തവർ വിരളമാണ്. പുരാതന ഭാരത്തിലെ പണ്ഡിതനും തത്വചിന്തകുമായ ചാണക്യന് ആരാധകർ ഏറെയാണ്.
വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും ചാണക്യൻ ചില കാര്യങ്ങൾ പറയുന്നുണ്ട്. വിവാഹതിരാവാൻ ആഗ്രഹിക്കുന്നവരോട് അദ്ദേഹം ചില കാര്യങ്ങൾ പറയുന്നു.
എന്ത് സംഭവിച്ചാലും ചില സ്വഭാവക്കാരെ നിങ്ങളുടെ ജീവിത പങ്കാളിയാക്കരുതെന്ന് ചാണക്യൻ പറയുന്നു. അവ ആരൊക്കെയെന്ന് നോക്കാം.
സൗന്ദര്യം നോക്കിയല്ല, ഒരാളുടെ സ്വഭാവം നോക്കിയാണ് വിവാഹം കഴിക്കാനെന്ന് ചാണക്യൻ പറയുന്നു. അല്ലെങ്കിൽ അത് ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കും.
വിവാഹത്തിൽ കുടുംബ പാരമ്പര്യവും പ്രധാനപ്പെട്ടതാണെന്ന് ചാണക്യൻ പറയുന്നു. കുടുംബ പാരമ്പര്യമുള്ളവര്‍ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും.
ബുദ്ധിയും വിവേകവുമുള്ളവരെ വിവാഹം കഴിക്കണം. ഏത് സാഹചര്യത്തെയും വിവേകത്തോടെ നേരിടുന്നവരാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ ദാമ്പത്യജീവിതം മനോഹരമാകും.
നുണ പറയുന്നവരെ വിവാഹം കഴിക്കരുത്. വിശ്വാസവും സത്യസന്ധതയും ദാമ്പത്യ ജീവിതത്തിൽ പ്രധാനമാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.