ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതം വിജയകരവും സന്തോഷകരവുമാക്കുന്നതിന് സഹായിക്കുന്ന നിരവധി കാര്യങ്ങൾ അദ്ദേഹം ചാണക്യനീതിയിൽ പരാമർശിക്കുന്നു.
ഒരിക്കലും മറ്റൊരാളുടെ ചില കാര്യങ്ങളിൽ മൂന്നാമതൊരാൾ ഇടപെടരുതെന്ന് ചാണക്യൻ പറയുന്നു. അത് ദോഷം ചെയ്യും.
ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ മൂന്നാമതൊരാൾ ഇടപെടരുതെന്ന് ചാണക്യൻ പറയുന്നു. അതവരുടെ സ്വകാര്യതയെ തകർക്കും.
സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിക്കണം. അനാവശ്യമായി മറ്റൊരാളെ അറിയിച്ച് പ്രശ്നങ്ങൾ വഷളാക്കരുത്.
ഒരു പൂജാരി പൂജ നടത്തുമ്പോള്‍ ആരും അതിലൂടെ കടന്നുപോകരുതെന്ന് ചാണക്യൻ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് ആരാധനയിൽ തടസ്സം സൃഷ്ടിക്കുന്നു.
രണ്ട് ജ്ഞാനികള്‍ തമ്മിൽ സംസാരിക്കുമ്പോള്‍ ആരും അതിൽ തടസ്സം സൃഷ്ടിക്കരുത്. അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണെന്ന് ചാണക്യൻ പറയുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നതല്ല.