ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതരിൽ ഒരാളും നയതന്ത്രജ്ഞനും തത്വചിന്തകനുമാണ് ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ ഒരു പ്രവൃത്തി ചെയ്താൽ ലക്ഷ്മീ കടാക്ഷം കൂടെ കാണുമെന്ന് ചാണക്യ നീതിയിൽ പറയുന്നു.
ദാനങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. അശരണര്‍ക്ക് ദാനം ചെയ്താല്‍, ഒരിക്കലും ദുരിതം നേരിടേണ്ടിവരില്ലെന്ന് ചാണക്യനീതിയിൽ പറയുന്നു.
ഒരിക്കലും ദാനം ചെയ്യാതിരിക്കരുതെന്നും വളകള്‍ അണിയുന്ന കൈകളേക്കാള്‍ ദാനം ചെയ്യുന്ന കൈകൾ ഭംഗിയുള്ളതാണെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തിൽ ആത്മീയ കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിൽ ഒരിക്കലും പിശുക്ക് കാണിക്കരുതെന്ന് ചാണക്യൻ പറയുന്നു.
പുണ്യപ്രവൃത്തികൾ ചെയ്യുന്നവനോടൊപ്പം ലക്ഷ്മീ കടാക്ഷം എപ്പോഴും ഉണ്ടാകും. അഗതികള്‍ക്കും ദരിദ്രര്‍ക്കും ദാനം ചെയ്യുന്നതിൽ മടി കാണിക്കരുത്.
അഗതികൾക്ക് ഭൂമി, വസ്ത്രം, അന്നം തുടങ്ങിയവ ദാനം ചെയ്യാം. കൂടാതെ അറിവ് ദാനം ചെയ്യുന്നതും ഇതിനേക്കാൾ ശ്രേഷ്ഠമാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.