29 December 2024
TV9 Malayalam
രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് ഹബ്ബുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. പി എം ഇ ഡ്രെെവ് പദ്ധതിയുടെ കീഴിലാണ് ഹബ്ബുകൾ ഒരുങ്ങുന്നത്.
Pic Credit: Freepik
വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾക്കൊപ്പം ഗ്രൗണ്ട് സപ്പോർട്ടിംഗ് വാഹനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ചാർജ്ജിംഗ് സ്റ്റേഷനുകൾ സജ്ജമാക്കുക.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും ഗ്രൗണ്ട് സപ്പോർട്ടിംഗ് വാഹനങ്ങൾ ഇലക്ട്രിക് ആക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
പുറംത്തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് പി എം ഇ ഡ്രെെവ് പദ്ധതിയുടെ ലക്ഷ്യം.
വാഹനങ്ങൾക്കുള്ള സബ്ഡിഡി അടക്കം 10,900 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിൽ 2000 കോടി രൂപയാണ് ചാർജ്ജിംഗ് ഹബ്ബുകൾ സ്ഥാപിക്കാനായി മാറ്റി വച്ചിരിക്കുന്നത്.