15 December 2024
Sarika KP
ഈ വര്‍ഷം മാതാപിതാക്കളായ സെലിബ്രിറ്റികളെയെയും അവരുടെ കുട്ടി താരങ്ങളെയും പരിചയപ്പെടാം.
Pic Credit: Instagram
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും 2024 സെപ്തംബർ ഏഴിനാണ് മകള്‍ പിറന്നത്. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന്റെ പേര്.
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരദമ്പതികളായ പേളിക്കും ശ്രീനിഷിനും 2024 ജനുവരി 13-നാണ് രണ്ടാമത്തെ മകള്‍ പിറന്നത്. നിതാര ശ്രീനിഷ് എന്നാണ് മകളുടെ പേര്.
2024 ജൂണിലാണ് നടി അമല പോളിനും ഭർത്താവ് ജഗത് ദേശായിക്കും ആണ്‍ കുഞ്ഞ് പിറന്നത്. ഇളയ് എന്നാണ് മകന്‍റെ പേര്.
ബോളിവുഡ് നടൻ വരുൺ ധവാനും ഭാര്യ നടാഷ ദലാലിനു ഈ വർഷമാണ് കുഞ്ഞ് പിറന്നത്. ലാറ എന്നാണ് മകളുടെ പേര്.
ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും 2024 ഫെബ്രുവരി 15-ന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റത്. അകായ് എന്നാണ് മകന്‍റെ പേര്.
2024 നവംബറിലാണ് മാളവിക കൃഷ്ണദാസിനും തേജസ് ജ്യോതിക്കും ആദ്യത്തെ കൺമണി പിറന്നത്. രുത്വി എന്നാണ് മകളുടെ പേര്
Next: എന്റെ ഡോഗ്സൺ: വളർത്തു നായയെ പരിചയപ്പെടുത്തി പാർവതി തിരുവോത്ത്