16 April 2025
Abdul Basith
Pic Credit: Pexels
നമ്മൾ ഓമനിച്ചുവളർത്തുന്ന മൃഗങ്ങളാണ് പൂച്ചകൾ. ഇവയ്ക്ക് വരാനിടയുള്ള ചില അസുഖങ്ങളുണ്ട്. ഈ അസുഖങ്ങളിൽ ചിലത് പരിശോധിക്കാം.
മനുഷ്യർക്ക് വരുന്നത് പോലെ പൂച്ചകൾക്കും ക്യാൻസർ വരാറുണ്ട്. ഇത് മനുഷ്യരെ ബാധിക്കുന്നത് പോലെ തന്നെ പൂച്ചകളെയും ഗുരുതരമായി ബാധിക്കും.
പൂച്ചകളിൽ പ്രമേഹവും സാധാരണ വരാളുള്ള അസുഖമാണ്. ദാഹം, ഭാരക്കുറവ്, ക്ഷീണം തുടങ്ങിയവയൊക്കെയാണ് പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ.
എഫ്ഐവി അസുഖമുള്ള പൂച്ചകൾ ആദ്യമൊക്കെ ആരോഗ്യവാന്മാരായിരിക്കും. എന്നാൽ, ക്രമേണ ഇവരുടെ ആരോഗ്യം നശിച്ച് രോഗങ്ങൾ വരും.
ഫെലീൻ ലുക്കീമിയ വൈറസ് പകരുന്ന രോഗമാണ്. ഇത് പൂച്ചയുടെ രോഗപ്രതിരോധ ശേഷി തകർത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
കൊതുക് കടിച്ചുണ്ടാവുന്ന അസുഖമാണ് ഹാർട്ട്‌വേം. ഈ അസുഖം ഗുരുതരമായ ഹൃദയ, ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാവും.
തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന ഗുരുതര അസുഖമാണ് റേബീസ് വൈറസ്. മനുഷ്യരിലേക്കും മറ്റ് ജീവികളിലേക്കും അസുഖം പകരാം.
അമിതവണ്ണം പൂച്ചകളുടെ ഹൃദയത്തിനും സന്ധികൾക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. വെറും അമിതവണ്ണമെന്ന് നിസ്സാരവത്കരിക്കേണ്ടതല്ല.