തടി കുറയ്ക്കണോ... ക്യാരറ്റ് ശീലമാക്കൂ...

21 JULY 2024

ASWATHY BALACHANDRAN

കാണാനും കഴിക്കാനും സുഖമുള്ള ഒന്നാണ് ക്യാരറ്റ്. പച്ചയ്ക്ക് കഴിക്കാനും ഇഷ്ടപ്പെടുന്നവരുണ്ട്. ഇതിനു ഏറെ ​ഗുണങ്ങളുണ്ട്. തടി കുറയ്ക്കുന്നതു മുതൽ കണ്ണിന്റെ ആരോ​ഗ്യം വരെ ക്യാരറ്റ് സംരക്ഷിക്കും. 

തടി കുറയ്ക്കാൻ

കരോട്ടിനോയ്ഡുകള്‍, വിറ്റാമിന്‍-എ എന്നിവയാല്‍ സമ്പന്നമാണ് കാരറ്റ്.100 ഗ്രാം കാരറ്റില്‍ ഏകദേശം 48 കലോറി ഊര്‍ജവും 10.6 ഗ്രാം അന്നജവും 2.1 ഗ്രാം ഫൈബറും പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.

വിറ്റാമിന്‍-എ

ക്രഞ്ചി വെജിറ്റബിള്‍ ആയതിനാല്‍ സാലഡുകളിലും സ്‌നാക്കായും ഉപയോഗിക്കാം. ബീറ്റാകരോട്ടിന്‍, ല്യൂട്ടിന്‍, ലൈകോപിന്‍ എന്നിവയാല്‍ സമ്പന്നമായ കാരറ്റ് ചര്‍മത്തിനും രോഗപ്രതിരോധശേഷിക്കും മികച്ചതാണ്.

ചര്‍മത്തിന്

ഇതിലെ ഫോസ്ഫറസ് എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയെ സഹായിക്കുന്നു.പൊട്ടാസ്യം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

എല്ലിനും പല്ലിനും

കൊച്ചുകുട്ടികള്‍ക്ക് നന്നായി വേവിച്ചുടച്ച് കുറുക്കുരൂപത്തിലും ജ്യൂസുകളായും പായസരൂപത്തിലും നല്‍കാം. കാരറ്റിലെ പെക്ടിന്‍, സെല്ലുലോസ്, ലിഗ്നിന്‍ എന്നീ നാരുകള്‍ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തി മലബന്ധം തടയുന്നു.

കൊച്ചുകുട്ടികള്‍ക്ക്

മിതമായ രീതിയില്‍ പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രമേഹരോഗികള്‍ കാരറ്റ് ജ്യൂസ് ഒഴിവാക്കണം.വൃക്കസംബന്ധമായ പ്രയാസങ്ങള്‍ ഉള്ളവര്‍ തിളപ്പിച്ചൂറ്റിയശേഷമേ കാരറ്റ് ഉപയോഗിക്കാവൂ.

കാരറ്റ് ജ്യൂസ് 

Next: വിഷാദം ശരീരത്തെയും ബാധിക്കും.. തള്ളിക്കളയരുത് ഈ ലക്ഷണങ്ങൾ..