14 JUNE  2024

TV9 MALAYALAM

Capsules Tablets : ക്യാപ്സ്യൂൾ ​ഗുളികകളുടെ പുറംപാളി എന്താണെന്ന് അറിയാമോ?

ഗുളിക കഴിക്കുന്നവർക്ക് പ്രത്യേകിച്ച് ക്യാപ്സ്യൂൾ കഴിക്കുന്നവർക്ക് പലപ്പോഴും അതിൻ്റെ പുറം കവറിനെപ്പറ്റി പല സംശയങ്ങളും ഉണ്ടാകും

ക്യാപ്സ്യൂൾ നിർമ്മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് കൊണ്ടാണോ എന്നതാണ് പ്രധാന സംശയം

 ഇത് ദഹിക്കുമോ... വയറ്റിലെത്തിയാൽ ക്യാപ്സ്യൂൾ പൊട്ടിയാണോ മരുന്നു പുറത്തു വരുന്നത് തുടങ്ങിയ സംശയങ്ങളും ഉന്നയിച്ച് കേട്ടിട്ടുണ്ട്. 

വെള്ളത്തിൽ അലിയുന്ന ജലാറ്റിൻ എന്ന പദാർത്ഥം കൊണ്ടാണ് ക്യാപ്സ്യൂളിൻ്റെ പുറം പാളി നിർമ്മിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് പോലെ തോന്നുമെങ്കിലും ഇത് ഒരു പ്രോട്ടീനാണ് 

കൃത്യമായ അളവിൽ മരുന്ന് ശരീരത്തിലെത്തിക്കുന്നതിനാണ് ക്യാപ്സ്യൂളുകൾ ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്നത് എന്ന് എത്രപേർക്കറിയാം...

ഈർപ്പമുള്ളിടത്ത് സൂക്ഷിക്കുന്നത് ക്യാപ്സ്യൂളുകൾ വേ​ഗത്തിൽ കേടാക്കും

ഇത് സാധാരണ ​ഗുളികയേക്കാൾ വേ​ഗത്തിൽ അലിയുകയും ചെയ്യും

ഒന്നിലധികം സംയുക്തങ്ങൾ ഒന്നിച്ച് ശരീരത്തിലെത്തിക്കാം എന്നതും പെട്ടെന്ന് ​ഫലം കാണും എന്നതും മറ്റ് പ്രത്യേകതകൾ...

ഇത് പൊട്ടിച്ച് ഉപയോ​ഗിച്ചാൽ ഫലം പോകും.