17 December 2024
SHIJI MK
Freepik Images
നേരത്തെ കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ് ക്യാന്‍സര്‍.
ക്യാന്‍സറിന്റെ ആദ്യ ഘട്ടത്തെ സ്‌റ്റേജ് സീറോ അല്ലെങ്കില്‍ പ്രീ ക്യാന്‍സര്‍ അവസ്ഥ എന്നാണ് പറയുന്നത്.
ഈ സ്റ്റേജില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പൂര്‍ണമായി വികസിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകുന്നതാണ്.
ഈ ലക്ഷണങ്ങളെ കൃത്യ സമയത്ത് തന്നെ തിരിച്ചറിയാന്‍ സാധിക്കുകയാണെങ്കില്‍ അത് അര്‍ബുദത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് സഹായിക്കും.
ദീര്‍ഘ നാളത്തേക്ക് ഉണങ്ങാത്ത വ്രണങ്ങള്‍ വായിലുണ്ടാകുന്നത് ക്യാന്‍സറിന്റെ ലക്ഷണമാകാം. ഇങ്ങനെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
നാക്കിലോ അല്ലെങ്കില്‍ വായിലോ വരുന്ന വെള്ളയോ ചുവപ്പോ പാടുകളും ക്യാന്‍സറിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്.
സ്ഥിമായി നിങ്ങള്‍ക്ക് വയറിളക്കമോ അല്ലെങ്കില്‍ മലബന്ധമോ വരുന്നുണ്ടെങ്കില്‍ അത് ചിലപ്പോള്‍ ആമാശയത്തിലെയോ അല്ലെങ്കില്‍ കുടലിലെയോ ക്യാന്‍സറിന്റെ ലക്ഷണമാകാം.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുന്നുണ്ടെങ്കിലും ഉടനെ ഡോക്ടറെ കാണേണ്ടതാണ്.
ശരീരത്തിലുള്ള ഏതെങ്കിലും മറുക് പെട്ടെന്ന് വളരാന്‍ തുടങ്ങുകയാണെങ്കിലോ അല്ലെങ്കില്‍ നിറമോ ആകൃതിയോ മാറുകയാണെങ്കിലും ഇത് ചിലപ്പോള്‍ ക്യാന്‍സറിന്റെ ലക്ഷണമാകാവുന്നതാണ്.
തൈറോയ്ഡ് ഉള്ളവര്‍ ഇവ കഴിക്കല്ലേ; പണി കിട്ടും