കേക്ക് വഴിയും ക്യാൻസറോ?

3 OCTOBER 2024

ASWATHY BALACHANDRAN

കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി. 12 കേക്ക് സാമ്പിളുകളിലാണ് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ കണ്ടെത്തിയത്. 

ദോഷകരം

Pic Credit:  Pexels

ബംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. 

12 കേക്കുകളിൽ

സംസ്ഥാന സര്‍ക്കാര്‍ വിവിധ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 235 കേക്ക് സാമ്പിളുകളില്‍ 223 എണ്ണം സുരക്ഷിതമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു.

കർണാടകയിൽ

റെഡ് വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളില്‍ ഇത്തരം കൃത്രിമ കളറിങ് ചേര്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 

ബ്ലാക്ക് ഫോറസ്റ്റിലും

അല്ലുറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്സിഎഫ്, പോണ്‍സോ 4ആര്‍, ടാര്‍ട്രാസൈന്‍, കാര്‍മോയ്സിന്‍ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ കേക്കുകളില്‍ ഉപയോഗിക്കുന്നുണ്ട്. 

കൃത്രിമ നിറങ്ങള്‍

കൃത്രിമ നിറങ്ങളുടെ ഉയർന്ന ഉപയോഗം കാൻസർ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും

കാന്‍സര്‍ സാധ്യത

Next: വെറുതെ ചവച്ചു തുപ്പേണ്ടതല്ല തണ്ണിമത്തൻകുരു