ദിവസവും യോ​ഗർട്ട് കഴിക്കാമോ? ഫലം ഇങ്ങനെ

4 NOVEMBER 2024

ASWATHY BALACHANDRAN

രുചിയുടെ കാര്യത്തിലും പോഷക ഗുണങ്ങളിലും മുന്നിലാണ് യോ​ഗർട്ട്. യോ​ഗർട്ടും തൈരും ഒന്ന് തന്നെയാണ് എന്ന ചിന്ത ഇന്നും ആളുകളിലുണ്ട്. 

യോ​ഗർട്ട്

Pic Credit:  Freepik

പാൽ ഉൽപ്പന്നങ്ങൾ തന്നെയാണ് ഇവയെങ്കിലും രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ആരോഗ്യകരമായ ബാക്ടീരിയകളെ പാലിലേയ്ക്ക് ഒരു പ്രത്യേക ടെംപറേച്ചറില്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് യോ​ഗർട്ട്.

വ്യത്യാസം

പ്രോബയോട്ടിക്‌സും പ്രോട്ടീനും അവശ്യ പോഷകങ്ങളുമടങ്ങിയ യോഗർട്ട്‌ ദിവസവും കഴിക്കുന്നത് നല്ലതാണ്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കുന്നതാണ് യോഗർട്ടിലെ പ്രോബയോട്ടിക്കുകൾ. 

പോഷകം

ഇതോടൊപ്പം ശരീരത്തിന് കാൽസ്യവും പ്രോട്ടീനും അവശ്യ വൈറ്റമിനുകളും നൽകും. യോഗർട്ടിൽ നിന്ന് ലഭിക്കുന്ന കാൽസ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തും. 

കാൽസ്യം

പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും മൂഡും ധാരണശേഷിയും മെച്ചപ്പെടുത്താനും യോഗർട്ട് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും യോഗർട്ട്‌ ഫലപ്രദമായിരിക്കും.

പ്രതിരോധം

പഞ്ചസാരയോ കൃത്രിമ ഫ്‌ളേവറുകളോ ചേർക്കാത്ത യോഗർട്ട്‌ വേണം തിരഞ്ഞെടുക്കാനെന്നത് പ്രധാനമാണ്. പഞ്ചസാര ചേർത്തവ ശരീരത്തിന്‌ ഉദ്ദേശിക്കുന്ന പ്രയോജനം നൽകില്ല. 

ഫ്‌ളേവർ

Next: തിളപ്പിക്കാതെ പാൽ കുടിക്കാറുണ്ടോ? സൂക്ഷിക്കുക...