ഗർഭിണികൾ പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസുമോ?

07 April 2025

Sarika KP

Pic Credit: Freepik

ഗർഭിണികളോട് മിക്കവരും പറയുന്ന പ്രധാന കാര്യമാണ് പൈനാപ്പിൾ കഴിക്കരുത്. ഇത് ഗർഭം അലസാൻ കാരണമാകുമെന്നാണ് ഇവർ പറയുന്നത്.

ഗർഭം അലസുമോ?

സ്വന്തം കുഞ്ഞിന്റെ കാര്യമായത് കൊണ്ട് തന്നെ ഗർഭിണിയായവർ പൈനാപ്പിൾ കഴിക്കുന്നത് തന്നെ നിർത്തും. എന്നാൽ ഇതിൽ എത്രമാത്രം സത്യാവസ്ഥ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ.

എത്രമാത്രം സത്യാവസ്ഥ 

ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇല്ലെന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. പലരും ​ഗർഭകാലത്ത് പൈനാപ്പിൾ തിന്നിട്ടുണ്ടെന്നും പറയുന്നു.

ശാസ്ത്രീയമായ  തെളിവുകൾ ഇല്ല

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലിൻ എന്ന ഘടകം ഗർഭാശയഗളത്തെ അൽപ്പം മൃദുവാക്കുന്ന ഒന്നാണ്. ഇത് ഗർഭാശയത്തെ ചുരുക്കിയേക്കാം

ബ്രോമലിൻ

ഇക്കാരണത്താലാണ് പൈനാപ്പിൾ അബോർഷന് കാരണമാകുന്നത് എന്ന് പറയുന്നത്. ആദ്യ മൂന്ന് മാസത്തേക്ക് പൈനാപ്പിൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

ആദ്യ മൂന്ന് മാസം

എന്നാൽ പൈനാപ്പിൾ വളരെ അധികം കഴിച്ചാൽ മാത്രമേ ഇത്തരം പ്രശ്‌നങ്ങൾ വരികയുള്ളു എന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

അധികം കഴിച്ചാൽ

 പൈനാപ്പിൾ കഴിക്കുന്നത് ഗർഭിണികൾക്ക് ദോഷമുണ്ടാക്കില്ല. കൂടുതൽ കഴിക്കുന്നത് നെഞ്ചെരിച്ചിൽ പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

നെഞ്ചെരിച്ചിൽ

പൈനാപ്പിൽ അടങ്ങിയിരിക്കുന്ന എൻസൈമാണ് ഡൊമാലിൻ. ഇതാണ് അപകടകാരി. ഈ എൻസൈമുകൾ ഗർഭഛിദ്രത്തിന് കാരണമാകുന്നു. എന്നാൽ ഇത് പച്ചയായ പൈനാപ്പിളിലാണ് കാണാപ്പെടുന്നത്.

എൻസൈം ഡൊമാലിൻ