14 January 2025
SHIJI MK
Freepik Images
ഒരുവിധം ഭക്ഷണങ്ങളെല്ലാം പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്നതല്ല. നട്‌സുകളില്‍ ചിലതിനോടും പ്രമേഹ രോഗികള്‍ക്ക് നോ പറയേണ്ടി വരും.
എന്നാല്‍ പിസ്തയില്‍ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്‌സ് ആണ് ഉള്ളത്. മാത്രമല്ല നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പിസ്ത സഹായിക്കും.
പിസ്തയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ നമ്മുടെ ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
പിസ്തയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് കൊളസ്‌ട്രോള്‍ ബിപി തുടങ്ങിയവ കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
മാത്രമല്ല പിസ്തയിലുള്ള ഫൈബര്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ആന്റിഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമായ പിസ്ത പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
പിസ്തയിലടങ്ങിയ പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നു.
പിസ്തയിലുള്ള ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
തടി കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം