അരി പലവിധത്തിലുണ്ട്. ഇതില്‍ തവിട് കളയാത്ത അരി (ബ്രൗണ്‍ റൈസ്), വൈറ്റ് റൈസ് എന്നിവയാകും നാം കൂടുതല്‍ കേട്ടിട്ടുള്ളതും ഉപയോഗിക്കുന്നതും
ഈ അരികളില്‍ ഏതാണ് നല്ലതെന്ന് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് നമുക്ക് പരിശോധിക്കാം
ഇവ തമ്മില്‍ പല വ്യത്യാസങ്ങളുണ്ട്. നിറത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ വ്യത്യാസം. അത് പ്രോസസ് ചെയ്യുന്ന രീതിയുമായും ബന്ധപ്പെട്ടിരിക്കുന്നു
ബ്രൗണ്‍ റൈസ് തവിടിന്റെ കലവറയാണെന്ന് പറയാം. ധാന്യത്തിന്റെ മൂന്ന് ഘടകങ്ങളും (തവിട്, എന്‍ഡോസ്‌പേം, ജേം) ഇതില്‍ അടങ്ങിയിരിക്കുന്നു
വൈറ്റ് റൈസ് പ്രോസസ് ചെയ്യുമ്പോള്‍ തവിടും ജേമും (germ) നീക്കം ചെയ്യുന്നു. ശേഷിക്കുന്ന എന്‍ഡോസ്‌പേമില്‍ (endosperm) അന്നജം കൂടുതലാണ്.
ബ്രൗണ്‍ റൈസും, വൈറ്റ് റൈസും ഭക്ഷണത്തിന്റെ ഭാഗമാക്കാം. എന്നാലും, വെളുത്ത അരിയെക്കാൾ പോഷകസമൃദ്ധമാണ് തവിട്ട് അരി.
വൈറ്റ് റൈസിനെ അപേക്ഷിച്ച്, ബ്രൗണ്‍ റൈസില്‍ കൂടുതൽ ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം, അയണ്‍, ചില ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു
ഫൈബറുകള്‍ കുറവായതിനാല്‍ വൈറ്റ് റൈസ് ദഹിക്കാന്‍ എളുപ്പമായിരിക്കും. പ്രമേഹരോഗികള്‍ക്ക് വൈറ്റ് റൈസ് നല്ലതല്ലെന്ന് പറയുന്നു