4 JANUARY 2025
NEETHU VIJAYAN
ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടവയാണ് പച്ചക്കറികൾ. ഓരോന്നും വ്യത്യസ്തമായ ഗുണങ്ങൾ അടങ്ങിയവയാണ്.
Image Credit: Freepik
ബ്രോക്കോളിയും കോളിഫ്ലവറും നിരവധി ആരോഗ്യ ഗുണങ്ങളുള്ള രണ്ട് പച്ചക്കറികളാണ്. എന്നാൽ ഇവയിലേതാണ് നല്ലത്.
ബ്രോക്കോളി നാരുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ ഏകദേശം 3 ഗ്രാം ഫൈബറും 2 ഗ്രാം പ്രോട്ടീനും ഉണ്ട്.
ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിൻ എ, സി, ഇരുമ്പ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാലും സമ്പമാണ് ബ്രോക്കോളി.
എന്നാൽ കോളിഫ്ലവറിൽ കലോറി കുറവാണ്. 100 ഗ്രാമിൽ ഏകദേശം 27 കലോറിയാണുള്ളത്. കോളിഫ്ളവറിൽ ജലാംശം കൂടുതലാണ്.
ഫൈബറിന്റെയും പ്രോട്ടീനിന്റെയും കാര്യത്തിൽ ബ്രൊക്കോളിയാണ് മുന്നിലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
രണ്ടും തികച്ചും ആരോഗ്യകരമാണ്. അവയുടെ പോഷക മൂല്യങ്ങളിൽ ചെറിയ വ്യത്യാസമുള്ളതായി കണക്കാക്കുന്നു.
Next ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ