വിറ്റമിൻ ബി12 ശരീരത്തിന് അനിവാര്യം; പരിഗണിക്കേണ്ട ഭക്ഷണങ്ങൾ ഇവ

15 October 2024

ABDUL BASITH

ശരീരത്തിന് വളരെ ആവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിൻ ബി12. വിറ്റാമിൽ ബി12 ലഭിക്കാൻ പരിഗണിക്കേണ്ട ചില വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഇവയാണ്.

വിറ്റാമിൻ ബി12

Image Courtesy - Getty Images

വിറ്റാമിൻ ബി12നുള്ള ഏറ്റവും നല്ല മാർഗമാണ് ഫോർട്ടിഫൈഡ് സീറിയൽസ്. ഇടക്കിടെ ഫോർട്ടിഫൈഡ് സീറിയൽസ് കഴിക്കുന്നത് വളരെ നല്ലതാണ്.

ഫോർട്ടിഫൈഡ് സീറിയൽസ്

ഡയറി ഉത്പന്നങ്ങൾ ഉപയോഗിക്കാത്തവർക്ക് പറ്റിയതാണ് സോയ മിൽക്. സോയ മിൽകിലും വിറ്റാമിൻ ബി12 ധാരാളമുണ്ട്.

സോയ മിൽക്

കട്ടത്തൈരിലും വിറ്റാമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിലും ഇത് സഹായിക്കുമെന്ന് തെളിവുകളുണ്ട്.

കട്ടത്തൈര്

വിറ്റാമിൻ ബി12 കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പശുവിൻ പാൽ. പാൽ ഇടയ്ക്കിടെ കുടിയ്ക്കുന്നത് ആരോഗ്യത്തെ സഹായിക്കും.

പാല്

സ്വിസ് ചീസിലും വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ സ്വിസ് ചീസ് ഉപയോഗിച്ചാൽ ഇതിൽ നിന്നുള്ള വിറ്റാമിൻ ലഭിക്കും.

സ്വിസ് ചീസ്

വെജിറ്റേറിയനെന്ന് പറയാനാവില്ലെങ്കിലും മുട്ടയിലും വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ മുട്ടകൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

മുട്ട

Next : സ്ത്രീകൾ ഇവ നിർബന്ധമായും കഴിക്കണം