ടി.ഡി രാമകൃഷണന്റെ മറ്റ് വിസ്മയ സൃഷ്ടികൾ വായിക്കാം

നോവലിസ്റ്റ്,വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനാണ് ടി.ഡി. രാമകൃഷ്ണൻ. അടുത്തിടെ അദ്ദേഹം ചർച്ചകളിൽ നിറയുന്നത് ഭ്രമയു ഗത്തിന്റെ സംഭഷണമെഴുതിയ പേരിലാണ്. ഇതിനു മുമ്പും അദ്ദേഹത്തിന്റെ രചനകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ധർമ്മ പുരാണത്തിനുശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അത്ര ഗംഭീര വിവരണം.

ഇന്ത്യയുടെ ജീവനാഡിയായ റയിൽവേയുടെ നാം കാണാത്ത ഉള്ളറകളിലെ സംഭവബഹുലലമായ കഥയും ചരിത്രവുമെല്ലാം ഇഴ ചേർത്തൊരുക്കിയ ഒരു യാത്രയാണ് പച്ച മഞ്ഞ ചുവപ്പ് ആവിഷ്കരിക്കുന്നത്. 

പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ. ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ തിരുവിതാംകൂറിന്റെയും ആയ് രാജ്യത്തിന്റെയും ചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു

1895 ൽ ആരംഭിച്ച കിഴക്കൻ ആഫ്രിക്കയിലെ മൊംമ്പാസയിൽ നിന്ന് വിക്ടോറിയ തടാകം വരെയുള്ള റെയിൽ നിർമ്മാണത്തിനായി പോയ മുപ്പതിനായിരത്തോളം ഇന്ത്യക്കാരിൽ ഒരാളായിരുന്ന പണിക്കരുടേയും അദ്ദേഹത്തിന്റെ അടുത്ത രണ്ട് തലമുറകളുടേയും കഥയാണ് മാമ ആഫ്രിക്ക.

പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്കാരഘടനയിലും അസാധാരണത്വമുള്ള ഒരു നോവലാണ് ആൽഫ.