01 August 2024
SHIJI MK
പ്രമേഹം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
സമീകൃതാഹാരം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാന്‍ സാധിക്കും.
പപ്പടവും ചമ്മന്തിയും കൂട്ടി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നതിന് വഴിവെക്കും.
ഫൈബര്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ബ്രൗണ്‍ റൈസ്, ഓട്‌സ് എന്നിവ കഴിക്കാം.
എല്ലാ ദിവസവും ഒരേ ഉച്ചഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രമേഹരോഗികള്‍ ഉച്ചഭക്ഷണത്തിനൊപ്പം വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലം പൂര്‍ണമായും ഒഴിവാക്കും.
ഉയര്‍ന്ന നാരുകളും ഉയര്‍ന്ന അളവില്‍ പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
പ്രമേഹരോഗികള്‍ ചോറ് കഴിച്ചശേഷം മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കരുത്.
മാമ്പഴം, ലിച്ചി, മധുരമുള്ള അച്ചാറുകള്‍, ലസ്സി തുടങ്ങിയ ഒഴിവാക്കാം.