26 October 2024
Sarika KP
എല്ലാവർക്കും പ്രിയപ്പെട്ട ഒരു പാനീയമാണ് ബ്ലാക്ക് ടീ
Pic Credit: Getty Images/Freepix
മിതമായ അളവിൽ കുടിക്കുന്നതിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തി കൊണ്ട് ബ്ലാക്ക് ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ബ്ലാക്ക് ടീയിൽ അടങ്ങിയ സംയുക്തങ്ങൾ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ വീക്കം മൂലമുണ്ടാകുന്ന പൊണ്ണത്തടി തടയാൻ സഹായിക്കും.
ഒരു കപ്പ് ബ്ലാക്ക് ടീയിൽ ഏകദേശം 2 കലോറി അടങ്ങിയിട്ടുണ്ട്, പൂരിത കൊഴുപ്പും കൊളസ്ട്രോളും പൂജ്യമാണ്.
അമിതമായ ഉപയോഗം അനാവശ്യ പാർശ്വഫലങ്ങൾക്ക് കാരണമാകും.
Next: മാതളനാരങ്ങയുടെ തൊലികൊണ്ടും ചായ, ഗുണങ്ങളേറെ