25 July 2024
Abdul basith
പല വലിപ്പത്തിലും രൂപത്തിലുമുള്ള ജീവിവർഗമാണ് ചിലന്തികൾ. നമ്മുടെ നാട്ടിലും വീട്ടിലും സാധാരണയായി കാണപ്പെടുന്ന ചിലന്തികളിലെ വലിപ്പക്കാരെ പരിചയപ്പെടാം.
പേര് പോലെ തന്നെ വമ്പൻ ചിലന്തികളാണ് ഗോലിയാത്ത് ബേർഡീറ്റർ. ഏതാണ്ട് 226 ഗ്രാം തൂക്കമുള്ള ഇവയുടെ കാലുകൾക്ക് ഏതാണ്ട് ഒരടി നീളമുണ്ട്.
ലാവോസിലാണ് ഇവയുള്ളത്. ആകെ വലിപ്പത്തിൽ രണ്ടാമതാണെങ്കിലും കാലുകളുടെ നീളമെടുത്താൽ ഒന്നാമതാണ് ജയൻ്റ് ഹണ്ട്സ്മാൻ. 30 സെൻ്റിമീറ്ററാണ് ഇവയുടെ കാലുകളുടെ നീളം.
ബ്രസീലാണ് ഈ ചിലന്തിയുടെ സ്വദേശം. ഏകദേശം 25 സെൻ്റിമീറ്ററോളം കാൽ നീളമുള്ള ഇവയെ ആളുകൾ വീട്ടിൽ വളർത്താറുണ്ട്. ഇവ ഇണക്കമുള്ള ജീവികളാണെന്നാണ് പറയപ്പെടുന്നത്.
ഈ ചിലന്തിയും ബ്രസീൽ സ്വദേശിയാണ്. ഏതാണ്ട് 23 സെൻ്റിമീറ്ററാണ് ഇവയുടെ കാലുകളുടെ നീളം. പരാഗ്വെ, അർജൻ്റീന തുടങ്ങിയ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു.
കൊളംബിയൻ മഴക്കാടുകളിൽ കാണപ്പെടുന്ന ഇവയുടെ കാൽനീളം 20 സെൻ്റിമീറ്റർ വരെയാണ്. ബ്രസീലിലും ഇവയെ കാണാറുണ്ട്. എലികളെ വരെ ഇവ ഭക്ഷിക്കും.
ആഫ്രിക്കയിൽ കാണപ്പെടുന്ന ഈ ചിലന്തിയുടെ കാലുകൾക്ക് ഏതാണ്ട് 20 സെൻ്റിമീറ്റർ നീളമുണ്ട്. നൈജീരിയയിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.