06 December 2024

SHIJI MK

കുട്ടികള്‍ക്ക് ഇടാന്‍ പറ്റിയ നല്ല  പേരുകളിതാ

Unsplash Images

ഒരു കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍ എന്ത് പേരിടണം എന്ന കാര്യത്തിലായിരിക്കും. എന്നാല്‍ ടെന്‍ഷന്‍ വേണ്ട, ബൈബിളില്‍ നിന്നുള്ള ചില നല്ല പേരുകള്‍ നോക്കാം.

പേരുകള്‍

അബീഗയില്‍ എന്ന വാക്കിന്റെ അര്‍ത്ഥം പിതാവിന്റെ സന്തോഷം എന്നാണ്. ഈ പേര് അധികം ആളുകള്‍ക്കില്ല താനും.

അബീഗയില്‍

ഭൂമി അല്ലെങ്കില്‍ മനുഷ്യന്‍ എന്നാണ് ആദം എന്ന വാക്കിനര്‍ത്ഥം. മനുഷ്യന്റെ ഉത്പത്തിയെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.

ആദം

ജീവന്‍ അല്ലെങ്കില്‍ ശ്വാസം എന്നാണ് അവ എന്ന വാക്കിനര്‍ത്ഥം. പെണ്‍കുട്ടികള്‍ക്ക് ഈ പേര് ഇടാവുന്നതാണ്.

അവ

ബെന്യാമിന്‍ എന്ന വാക്ക് ഹൂബ്രു ഭാഷയില്‍ നിന്ന് ഉള്‍ക്കൊണ്ടതാണ്. ഈ വാക്കിന് അറബി ഭാഷയുമായും ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.

ബെന്യാമിന്‍

കാലേബ് എന്ന വാക്കിനര്‍ത്ഥം വിശ്വസ്തനും സമര്‍പ്പിതനും എന്നാണ്.

കാലേബ്

ദൈവമാണ് എന്റെ ന്യായാധിപന്‍ എന്നാണ് ദാനിയേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം.

ദാനിയേല്‍

പെണ്‍കുട്ടികള്‍ക്ക് ഇടാന്‍ പറ്റിയ പേരായ എലിസബത്തിന്റെ അര്‍ത്ഥം ദൈവത്തിന്റെ വാഗ്ദാനം എന്നാണ്.

എലിസബത്ത്

ദൈവമാണ് എന്റെ ബലം എന്നാണ് ഗബ്രിയേല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഗബ്രിയേല്‍

ദൈവത്തിന്റെ അനുഗ്രഹം എന്നാണ് ഹന്ന എന്ന പേരിന്റെ അര്‍ത്ഥം.

ഹന്ന

കുട്ടികളുടെ സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ ഇതാ വഴികള്‍

NEXT