13 December 2024
ABDUL BASITH
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഡിസംബർ 14, ശനിയാഴ്ചയാണ് ആരംഭിക്കുക. ബ്രിസ്ബനിലെ ഗാബയിൽ വച്ചാണ് മത്സരം.
Image Courtesy - PTI
ഇന്ത്യക്ക് ഗാബ മധുരമുള്ള ഓർമ്മയാണ്. 2021ൽ ഗാബയിൽ വച്ച് ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അന്ന് ഋഷഭ് പന്തായിരുന്നു കളിയിലെ താരം.
ഈ കളിയിൽ റെക്കോർഡിലേക്ക് കണ്ണുനട്ടാണ് പന്ത് ഇറങ്ങുന്നത്. ഇവിടെ 88 റൺസ് കൂടി നേടിയാൽ ഗാബയിൽ 200 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി പന്ത് മാറും.
ടെസ്റ്റിൽ 64 റൺസ് കൂടി നേടിയാൽ പന്ത് മറ്റൊരു റെക്കോർഡിലെത്തും. ഗാബയിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്നതാണ് റെക്കോർഡ്.
എംഎൽ ജയ്സിംഹയാണ് നിലവിൽ ഗാബയിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യൻ താരം. 175 റൺസാണ് ഇവിടെ ജയ്സിംഹയുടെ സമ്പാദ്യം.
2021 ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആദ്യ ഇന്നിംഗ്സിൽ 23 റൺസ് നേടിയ പന്ത് രണ്ടാം ഇന്നിംഗ്സിൽ 81 റൺസ് നേടി നോട്ടൗട്ടായിരുന്നു.
ഈ മാസം 14ന് അഥവാ നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.50ന് മത്സരം ആരംഭിക്കും. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനിലയിലാണ്.
Next : ഗുകേഷ് സ്വന്തമാക്കിയ മറ്റ് പ്രധാന നേട്ടങ്ങൾ