12 Janary 2024
ABDUL BASITH
ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19നാണ് ആരംഭിക്കുക. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരെ പരിശോധിക്കാം.
Image Courtesy: Social Media
ഇംഗ്ലണ്ടിൻ്റെ മുൻ താരം ജെയിംസ് ആൻഡേഴ്സൺ അഞ്ചാം സ്ഥാനം പങ്കിടുകയാണ്. ആകെ 12 മത്സരങ്ങൾ കളിച്ച ആൻഡേഴ്സൺ 21 വിക്കറ്റ് നേടി.
ഓസ്ട്രേലിയയുടെ മുൻ പേസർ ഗ്ലെൻ മഗ്രാത്തും അഞ്ചാം സ്ഥാനത്താണ്. ആൻഡേഴ്സണെപ്പോലെ 12 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റാണ് മഗ്രാത്തും നേടിയത്.
മറ്റൊരു ഓസീസ് പേസർ. നാലാം സ്ഥാനത്തുള്ള ബ്രെറ്റ് ലീ ചാമ്പ്യൻസ് ട്രോഫിയിൽ ആകെ 16 മത്സരങ്ങൾ കളിച്ചു. 22 വിക്കറ്റുകളാണ് താരം നേടിയത്.
ബ്രെറ്റ് ലീയെക്കാൾ ഒരു മത്സരം അധികം കളിച്ച മുരളീധരൻ മൂന്നാമതാണ്. ശ്രീലങ്കയുടെ മുൻ സ്പിന്നറായ താരം ചാമ്പ്യൻസ് ട്രോഫിയിലാകെ 24 വിക്കറ്റ് നേടി.
മറ്റൊരു ശ്രീലങ്കൻ താരമായ മലിംഗ പട്ടികയിൽ രണ്ടാമതാണ്. പേസ് ബൗളറായ മലിംഗ ആകെ 16 മത്സരങ്ങൾ കളിച്ചു. നേടിയ വിക്കറ്റുകൾ 25.
ന്യൂസീലൻഡിൻ്റെ മുൻ പേസറായ കെയിൽ മിൽസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 15 മത്സരങ്ങളിൽ 28 വിക്കറ്റുകളാണ് മിൽസ് നേടിയത്.
Next : ടെസ്റ്റ് ക്രിക്കറ്റിലെ ടയർ സിസ്റ്റം