02 September 2024
SHIJI MK
Getty Images
നെയ്യില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നെയ്യ് ഇല്ലാതെ ഒരുവിധം ഇന്ത്യന്‍ വിഭവങ്ങള്‍ ഉണ്ടാക്കാനും സാധിക്കില്ല.
വിറ്റാമിന്‍ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ്, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവകൊണ്ട് സമ്പന്നമാണ് നെയ്യ്.
ഭക്ഷണത്തിന്റെ ഭാഗമാക്കി നെയ്യ് കഴിക്കുന്നത് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും നെയ്യ് സഹായിക്കും.
എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന നെയ്യ് എല്ലാം പുറത്തുനിന്ന് വാങ്ങിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇവയില്‍ മായവും ഉണ്ടാകും.
നെയ്യ് കേടായതാണോ മായം ചേര്‍ത്തതാണോ എന്നെല്ലാം കണ്ടെത്താന്‍ പ്രധാനമായും മൂന്ന് വഴികളുണ്ട്.
ഒരു സ്പൂണ്‍ നെയ്യ് എടുത്ത് നന്നായി ഉരച്ചുനോക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പെട്ടെന്ന് ഉരുകിവരുന്നുണ്ടെങ്കില്‍ ശുദ്ധമാണ്.
നെയ്യ് ഉരയ്ക്കുമ്പോള്‍ തരികളായിട്ടാണ് കിട്ടുന്നതെങ്കില്‍ അത് മായം കലര്‍ന്നതാണ്.
ഒരു പാന്‍ എടുത്ത് ചൂടാക്കാന്‍ വെച്ച ശേഷം നെയ്യ് ഒഴിക്കാം. ആ നെയ്യ് ഉരുകി ബ്രൗണ്‍ നിറത്തിലായാല്‍ ശുദ്ധമാണ്.
ഇനി ഉരുകിയ ശേഷം നെയ്യിന്റെ നിറം മഞ്ഞയായിട്ട് ആണെങ്കില്‍ അത് മായം കലര്‍ന്നതാണ്.
ഓണമെത്തി മാമ്പഴ പായസമുണ്ടാക്കേണ്ടേ