നമ്മളെ എല്ലാവരെയും പലപ്പോഴായി അലട്ടുന്ന ഒരു പ്രശ്നമാണ് തലവേദന. വിശ്രമമില്ലാതെ ജോലി ചെയ്യുക, മൈഗ്രൈൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശത്തിന്റെ കുറവ് തുടങ്ങി പല കാരണങ്ങൾ കൊണ്ടും തലവേദന വരാം.

തലവേദന

Image Courtesy: Getty Images/PTI

തലവേദന അകറ്റാൻ സഹായിക്കുന്ന ചില വഴികൾ നോക്കാം.

തലവേദന

ശരീരത്തിലെ ജലാംശത്തിന്റെ കുറവ് കൊണ്ടും തലവേദന വരാം. അതിനാൽ, ധാരാളം വെള്ളം കുടിക്കുക.

വെള്ളം

ഐസ് നിറച്ച പ്ലാസ്റ്റിക് പാക്ക് നെറ്റിയിൽ വെക്കുന്നതും തലവേദന അകറ്റാൻ സഹായിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ നെറ്റിയിലേക്കുള്ള രക്തപ്രവാഹം വർധിക്കുന്നു.

ഐസ്

തലവേദന അകറ്റാൻ മികച്ചതാണ് നാരങ്ങ. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുപാതം നിലനിർത്താൻ ഇത് സഹായിക്കും.

ചെറുനാരങ്ങ

ഇഞ്ചി ചേർത്ത ചായ കുടിക്കുന്നതും തലവേദന അകറ്റാൻ സഹായിക്കും. തലയിലെ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ ഇഞ്ചി സഹായിക്കുന്നു.

ഇഞ്ചി

തിളച്ച വെള്ളത്തിൽ അൽപ്പം കറുവപ്പട്ട ചേർത്ത് കുടിക്കുന്നതും തലവേദന അകറ്റാൻ മികച്ചതാണ്.

കറുവപ്പട്ട

NEXT: കുടിക്കുവാണേൽ പുതിന ചായ കുടിക്കണം; ഗുണങ്ങൾ എങ്ങനെ